Accident | വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്
തിരുവല്ല: (www.kvartha.com) വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ കൊടുംവളവില്‍ രാവിലെ ഏഴ് മണിടെയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിസാര പരിക്കേറ്റ മൂന്നുപേര്‍ താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. മണികണ്ഠന്റെ മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Accident, Death, Injured, hospital, Treatment, Thiruvalla: One died in road accident.
Powered by Info News For You

Comments
Post a Comment