Accident | എസ്‌യുവിയും ബസും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ മരിച്ചു
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ എസ്‌യുവിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നും വന്നവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. ജാലാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ഗുഡ്‌ഗോണിനും ബായിസ്‌ദേഹിക്കും ഇടയിലാണ് അപകടമുണ്ടായത്. ഏഴ് മൃതദേഹങ്ങള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. കാര്‍ വെട്ടിപൊളിച്ച് മാത്രമേ മറ്റ് മൃതദേഹങ്ങള്‍ മാറ്റാനാകുവെന്നും അപകടത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Death, Police, Accident, MP: 11 persons died, 1 injured after an SUV collided with bus in Betul.
Powered by Info News For You

Comments
Post a Comment