Website Hacked | പൊലീസിന്റെ പാസ്‌പോർട് വെബ്‌സൈറ്റിൽ ഹാകർമാർ നുഴഞ്ഞുകയറി; 3 അപേക്ഷകളുടെ 'വെരിഫികേഷൻ' പൂർത്തിയാക്കി!


മുംബൈ: (www.kvartha.com) മുംബൈ പൊലീസിന്റെ പാസ്‌പോർട് വെരിഫികേഷൻ സംവിധാനം ഹാക് ചെയ്ത് അജ്ഞാതൻ മൂന്ന് പാസ്‌പോർട് അപേക്ഷാ ഫയലുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും പാസ്‌പോർട് ഓഫീസിലേക്ക് അയയ്ക്കുകയും ചെയ്തതായി പരാതി. വ്യാജരേഖ ചമയ്ക്കൽ, തിരിച്ചറിയൽ രേഖ മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആസാദ് മൈതാനം പൊലീസ് അന്വേഷണം നടത്തിവരികയാണ്. പാസ്‌പോർട് ബ്രാഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച്-II ഉദ്യോഗസ്ഥനാണ് പരാതി നല്കിയിരിക്കുന്നത്.

                       
Mumbai Police's passport verification system hacked, three passports 'verified', Mumbai,News,Top-Headlines,Latest-News,Police,Complaint,CCTV,Investigates, Passport.

പാസ്‌പോർട് അപേക്ഷയുടെ വെരിഫികേഷൻ സാധാരണയായി മുംബൈയിലെ പാസ്‌പോർട് സേവന വെബ്‌സൈറ്റിലാണ് ചെയ്യുന്നത്. മുംബൈ സോണൽ പാസ്‌പോർട് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മുംബൈ പാസ്‌പോർട് സേവാ വെബ്‌സൈറ്റാണ് അജ്ഞാതർ ഹാക് ചെയ്തത്. സെപ്തംബർ 24-ന് നാലാം ശനിയാഴ്ച പൊലീസിന്റെ പാസ്‌പോർട് ബ്രാഞ്ച് അടച്ചിട്ട സമയത്താണ് സംഭവം. തിങ്കളാഴ്ച ഉദ്യോഗസ്ഥർ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തുറക്കാനായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. പൊലീസ് ഉദ്ദ്യോഗസ്ഥന്റെ ലോഗിൻ വിവരങ്ങൾ ആരോ ഹാക് ചെയ്തതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

'ചെമ്പൂർ, തിലക് നഗർ, ആന്റോപ് ഹിൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്നവരുടേതാണ് അജ്ഞാതർ വേരിഫികേഷൻ പൂർത്തിയാക്കിയ പാസ്‌പോർട് അപേക്ഷകൾ. ഈ അപേക്ഷകർ ആരാണെന്നും അവർക്കെതിരെ എന്തെങ്കിലും ക്രിമിനൽ റെകോർഡ് ഉണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കും', ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസിലെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.

Keywords: Mumbai Police's passport verification system hacked, three passports 'verified', Mumbai,News,Top-Headlines,Latest-News,Police,Complaint,CCTV,Investigates, Passport.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?