TV Exploded | വീട്ടിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് കൗമാരക്കാരന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്; ഭിത്തിയിൽ രൂപപ്പെട്ടത് വൻ ദ്വാരം
ഗാസിയാബാദ്: (www.kvartha.com) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീട്ടിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. അമ്മയ്ക്കും ഭാര്യാസഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. പൊട്ടിത്തെറി ശക്തമായതിനാൽ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നുവീണത് സമീപവാസികളിൽ പരിഭ്രാന്തി പരത്തി.
ഒമേന്ദ്ര എന്ന കൗമാരക്കാരനാണ് മരിച്ചത്. കുട്ടിയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഭാഗങ്ങൾ പതിച്ച് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 'ഒരു സിലിൻഡർ പൊട്ടിത്തെറിച്ചതായി ഞാൻ കരുതി. ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. അപ്പുറത്തെ വീട്ടിൽ നിന്ന് പുക ഉയരുന്നത് ഞങ്ങൾ കണ്ടു', അയൽവാസിയായ വിനീത പറഞ്ഞു.
എൽഇഡി ടിവി പൊട്ടിത്തെറിക്കുമ്പോൾ ഒമേന്ദ്രയും അമ്മയും ഭാര്യാസഹോദരിയും സുഹൃത്ത് കരണും മുറിയിലുണ്ടായിരുന്നു. ഒമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയും ആയിരുന്നു. അമ്മയും കരണും ചികിത്സയിലാണ്.
പൊട്ടിത്തെറി നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നുവെന്ന് മരിച്ച കൗമാരക്കാരന്റെ കുടുംബാംഗമായ മോണിക പറഞ്ഞു. 'സ്ഫോടനം വളരെ ശക്തമായിരുന്നു, വീട് മുഴുവൻ കുലുങ്ങി, മതിലിന്റെ ഭാഗങ്ങൾ തകർന്നു', അവർ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment