Traffic Fine | 7 ദിവസത്തേക്ക്, ഈ സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയില്ല! പകരം പൂക്കൾ ലഭിക്കും; കാരണമിതാണ്

അഹ്‌മദാബാദ്: (www.kvartha.com) ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒക്‌ടോബർ 27 വരെ ഗുജറാതിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനോപകാരപ്രദമായ തീരുമാനമാണ് ഇതെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
  
Ahmedabad, Gujarat, Traffic, Traffic Law, Vehicles, Fine, Diwali, Minister, Police, Social-Media, For 7 Days, No Fine For Traffic Violations In This State.

തീരുമാനം നിയമം ലംഘിക്കാൻ ഉപയോഗിക്കരുതെന്ന് ട്വിറ്ററിൽ വീഡിയോയിൽ മന്ത്രി പറഞ്ഞു. ആരെങ്കിലും നിയമങ്ങൾ ലംഘിച്ചാൽ ഗുജറാത് പൊലീസ് പൂക്കൾ നൽകി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും.

സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇത് സ്വമേധയാ നിയമങ്ങൾ പാലിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ചിലർ കുറിച്ചു. എന്നാൽ മറ്റുചിലർ, ഇത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാക്കുമെന്ന് ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്ത് വർഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?