Teacher Arrested | കോപിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതായി പരാതി; അധ്യാപിക അറസ്റ്റില്‍

ജാംഷഡ്പുര്‍: (www.kvartha.com) കോപിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചെന്ന പരാതിയില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ ഈസ്റ്റ് സിങ്ഭൂം ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തനിക്കേറ്റ ദുരനുഭവത്തില്‍ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ഒമ്പതാം ക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ഥിനി കോപിയടിച്ചെന്നും ഇതിനുപയോഗിച്ച പേപറുകള്‍ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചുവെന്നും പറഞ്ഞാണ് പരിശോധന നടത്തിയതെന്നാണ് ആരോപണം. എതിര്‍ത്തിട്ടും തന്നെ അപമാനിച്ചുവെന്ന് വിദ്യാര്‍ഥിനി പൊലീസിന് മൊഴിനല്‍കിയിരുന്നു. പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

News, National, Crime, Complaint, Police, Student, Arrest, Arrested, Teacher held for forcing girl to remove dress during exam.

Keywords: News, National, Crime, Complaint, Police, Student, Arrest, Arrested, Teacher held for forcing girl to remove dress during exam.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?