Teacher Arrested | സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ട്യൂഷന്‍ ടീചര്‍ അറസ്റ്റില്‍

ബെംഗ്‌ളുറു: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്യൂഷന്‍ ടീചറെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ്-അശ്വിനി ദമ്പതികളുടെ മകള്‍ ദിവ്യയാണ് (10) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ട്യൂഷന്‍ ക്ലാസിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് പോയ ആറാം ക്ലാസുകാരിയായ ദിവ്യയെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ ക്ലാസിനടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടില്‍ കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ചിട്ടുണ്ട്. അറസ്റ്റിലായ ട്യൂഷന്‍ ടീചറെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

News, National, Top-Headlines, Death, Mangalore, Crime, Child, Police, complaint, Tuition teacher arrested after school girl found dead.

Keywords: News, National, Top-Headlines, Death, Mangalore, Crime, Child, Police, complaint, Tuition teacher arrested after school girl found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?