Suspended | മലപ്പുറത്ത് ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
മലപ്പുറം: (www.kvartha.com) കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറിനെ മലപ്പുറം ക്യാംപ് ഓഫീസിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്.
ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. കുഴിമണ്ണ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കിഴിശ്ശേരി സ്വദേശിയുമായ മുഹമ്മദ് അന്‍ശിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദനമേറ്റത്.
കുഴിമണ്ണ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു ഈ സംഭവവും. വിദ്യാര്‍ഥിയെ പൊലീസ് നാഭിക്ക് ഉള്‍പെടെ ചവിട്ടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഘര്‍ഷവുമായി യാതൊരു ബന്ധവും വിദ്യാര്‍ഥിക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്.
ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ ആളാണ് മുഹമ്മദ് അന്‍ശിദെന്നും സംഭവത്തിന് ശേഷം എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പിന് വിളിച്ചിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരനെതിരെ നടപടി വന്നത്.
Powered by Info News For You

Comments
Post a Comment