Supreme Court | 'വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നു'; നിയന്ത്രിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: (www.kvartha.com)വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നുവെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി. ഭൂരിപക്ഷ ഹിന്ദു വോടുകൾ നേടാനും എല്ലാ സ്ഥാനങ്ങളിലും അധികാരം പിടിക്കാനും വംശഹത്യ നടത്താനും 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇൻഡ്യയെ ഹിന്ദു രാഷ്ട്രമാക്കാനും ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് ഹർപ്രീത് മൻസുഖാനി നൽകിയ ഹർജി പരിഗണിക്കവെയാണ് ബെഞ്ച് ഈ പരമാർശം നടത്തിയത്.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, എന്നാൽ ഹർജിയിൽ വിശദാംശങ്ങളോ വിശദമായ വിവരങ്ങളോ ഇല്ലെന്നും അവ്യക്തമായ വാദങ്ങൾ മാത്രമാണുള്ളതെന്നും പറഞ്ഞു. കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ ഹരജിക്കാരിക്ക് കോടതി നിർദേശം നൽകി.
വിദ്വേഷ പ്രസംഗം ലാഭകരമായ ബിസിനസാക്കി മാറ്റിയിരിക്കുകയാണെന്ന് ഹർപ്രീത് മൻസുഖാനി കോടതിയിൽ പറഞ്ഞു. മുസ്ലീം വിരുദ്ധ വിദ്വേഷം വളർത്തിയതായി ആരോപിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകളുടെ നിർബന്ധിത പലായനം ചിത്രീകരിക്കുന്ന ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ഒരു രാഷ്ട്രീയ പാർടി തുക നൽകിയതിന് തന്റെ പക്കൽ തെളിവുണ്ടെന്ന് മൻസുഖാനി വാദിച്ചു. വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് കേസ് നവംബറിൽ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അതിനിടെ, അനുബന്ധ വിഷയത്തിൽ, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ‘ധരം സൻസദ്’ പരിപാടികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപിക്കാൻ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡിന്റെയും ഹിമ കോഹ്‌ലിയുടെയും ബെഞ്ച് ഡെൽഹി, ഉത്തരാഖണ്ഡ് സർകാരുകളോട് ആവശ്യപ്പെട്ടു.
Powered by Info News For You

You might also:
Keywords: Hate speeches sullying nation's atmosphere: Supreme Court, News,New Delhi,Top-Headlines,Latest-News,Supreme Court,Government.
Powered by Info News For You

Comments
Post a Comment