Salman Rushdie | 'ആക്രമണത്തെത്തുടർന്ന് സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, കൈയുടെ ചലന ശേഷിയും'; ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തൽ

ന്യൂയോർക്: (www.kvartha.com) പ്രമുഖ എഴുത്തുകാരൻ സൽമാൻ റുഷ്ദി ഈ വർഷം ഓഗസ്റ്റിൽ ന്യൂയോർകിൽ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. റുഷ്ദിയെ ഒരു സാഹിത്യ പരിപാടിയുടെ വേദിയിൽ വെച്ച് ഒരാൾ കഴുത്തിലും മറ്റും ആയുധം കൊണ്ട് പലതവണ കുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും ഒരു കയ്യുടെ ചലനശേഷി നഷ്ടപ്പെട്ടതായും അദ്ദേഹത്തിൻറെ സാഹിത്യ ഏജന്റായി കണക്കാക്കപ്പെടുന്ന ആൻഡ്രൂ വൈലിയെ ഉദ്ധരിച്ച് ‘ദി ഗാര്‍ഡിയന്‍’ അടക്കമുള്ള മാധ്യമങ്ങൾ റിപോർട് ചെയ്തു.
               
Salman Rushdie lost sight in one eye, hand movement after attack, says his agent, News, New York, international,Top-Headlines, Latest-News, Novelist.

അന്ന് സംഭവിച്ച ആക്രമണത്തില്‍ റുഷ്ദിയുടെ കഴുത്തില്‍ മൂന്ന് ആഴത്തിലുള്ള ഗുരുതരമായ മുറിവുകളും നെഞ്ചിലും ശരീരത്തിലും 15 മുറിവുകളും ഉണ്ടായിരുന്നു. 12 തവണയാണ് 75 കാരനായ റുഷ്ദിക്ക് കുത്തേറ്റത്.

അതേസമയം, റുഷ്ദി ഇപ്പോഴും ആശുപത്രിയിലാണോയെന്ന് ആൻഡ്രൂ വൈലി വ്യക്തമാക്കിയിട്ടില്ല. അതിജീവിച്ചതാണ് വലിയ കാര്യം എന്ന് മാത്രമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനെല്ലാം പുറമെ ഇത്തരം ആക്രമണങ്ങളെ കുറിച്ച് സൽമാൻ റുഷ്ദി മുൻപും സംസാരിച്ചിരുന്നുവെന്നും അതിനുള്ള സാധ്യത വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആൻഡ്രൂ കൂട്ടിച്ചേർത്തു.

മുംബൈയിൽ ഒരു മുസ്ലീം കശ്മീരി കുടുംബത്തിലാണ് റുഷ്ദി ജനിച്ചത്. 1988-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ 'സാതാനിക് വേഴ്സസ്' വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പുസ്തകത്തിന്റെ പേരില്‍ 1980-കളില്‍ ഇറാനില്‍ നിന്ന് വധഭീഷണി നേരിട്ടു.

Keywords: Salman Rushdie lost sight in one eye, hand movement after attack, says his agent, News, New York, international,Top-Headlines, Latest-News, Novelist.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?