Road Safety | അപകടം കണ്ടാല്‍ ഇനി അമ്പരന്ന് നില്‍ക്കരുത്‌; കൈകോര്‍ക്കാം സഹജീവികളുടെ ജീവനുവേണ്ടി; കേരളത്തിൽ ഉടനീളം ബോധവത്കരണം നൽകാൻ ആസ്റ്റർ; തിങ്കളാഴ്ച കാസർകോട്ട് നിന്ന് പ്രയാണം ആരംഭിക്കും

കാസർകോട്: (www.kvartha.com) ലോക ട്രോമ ദിനത്തോട് അനുബന്ധിച്ച്, റോഡപകടങ്ങളിൽ നടത്തേണ്ട ജീവൻ രക്ഷാ മാർഗങ്ങളെ കുറിച്ച് കേരളത്തിൽ ഉടനീളം പരിശീലനം നൽകുന്നതിനായി ആസ്റ്റർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി തിങ്കളാഴ്ച കാസർകോട്ട് നിന്ന് ആരംഭിക്കും.
  
Kasaragod, Kerala, News, Top-Headlines, Road, Accident, MP, Inauguration, College, Malappuram, Kozhikode, Palakkad, Aster organizes road safety awareness across Kerala.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ഗവ. കോളജ് പരിസരത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
Kasaragod, Kerala, News, Top-Headlines, Road, Accident, MP, Inauguration, College, Malappuram, Kozhikode, Palakkad, Aster organizes road safety awareness across Kerala.
റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡിലെ സുരക്ഷാ നടപടികള്‍ ഊർജിതമാ ക്കേണ്ടത് പ്രധാനമാണ്. ഈ സാഹചര്യത്തിൽ റോഡപകടത്തില്‍പ്പെടുന്നവരെ കൈകാര്യം ചെയ്യുന്നതും അവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്ററിൻ്റെ ഈ പരിപാടി. ആസ്റ്റർ ഡി എം ഹെൽത് കെയർ സ്ഥാപക ചെയർമാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഒമാൻ ആൻഡ് കേരള റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ പരിപാടി നടക്കുന്നത്.
Kasaragod, Kerala, News, Top-Headlines, Road, Accident, MP, Inauguration, College, Malappuram, Kozhikode, Palakkad, Aster organizes road safety awareness across Kerala.
ബോധവത്കരണ യാത്ര ഒക്ടോബർ 11ന് കണ്ണൂരിലും 12ന് വയനാട്ടിലും 13,14 ന് മലപ്പുറത്തും 15 ന് പാലക്കാടും 16, 17 ന് കോഴിക്കോട്ടും എത്തിച്ചേരും.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?