Right To Information | ഭാര്യയ്ക്ക് ഭർത്താവിന്റെ വരുമാന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം തേടാം! 15 ദിവസത്തിനകം വിവരങ്ങൾ നൽകണം; സെൻട്രൽ ഇൻഫർമേഷൻ കമീഷന്റെ ഉത്തരവ്

ന്യൂഡെൽഹി: (www.kvartha.com) 'നിങ്ങൾ എത്രമാത്രം സമ്പാദിക്കുന്നു?', മിക്കവരും എല്ലാവരുമായും ചർച ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യമാണിത്. അത്തരം വിവരങ്ങൾ സാധാരണയായി കുടുംബാംഗങ്ങളോട് മാത്രമാണ് പലരും വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും, ദാമ്പത്യ തർക്കങ്ങളുടെ കേസുകളുടെ കാര്യത്തിൽ ഇവ തികച്ചും വ്യത്യസ്തമാണ്. നിങ്ങൾ വിവാഹമോചനത്തിനായി ഫയൽ ചെയ്യുമ്പോൾ സാമ്പത്തികവും ബാധിക്കപ്പെടും. വിവാഹമോചനം പരസ്പര സമ്മതോടെയല്ലെങ്കിൽ, ചില സന്ദർഭങ്ങളിൽ, ഭാര്യ ഭർത്താവിൽ നിന്ന് വരുമാന വിശദാംശങ്ങൾ തേടുകയും ജീവനാംശം ആവശ്യപ്പെടുകയും ചെയ്യും.
  
New Delhi, India, News, Husband, Case, Supreme Court, Woman, Wife Gets Husband's Income Details Using Right To Information.

ഇവിടെ, ഭർത്താവ് വരുമാന വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചാൽ, ഭാര്യക്ക് മറ്റ് മാർഗങ്ങളിലൂടെ അത് നേടിയെടുക്കാനാവും. അടുത്തിടെ ഒരു യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിക്കൊണ്ട് ഭർത്താവിന്റെ വരുമാന വിവരങ്ങൾ തേടി. സഞ്ജു ഗുപ്ത എന്ന യുവതിയാണ് വിവരാവകാശ രേഖയിൽ തന്റെ പങ്കാളിയുടെ വരുമാനവിവരങ്ങൾ ആവശ്യപ്പെട്ടത്.

ഇതോടെ സെൻട്രൽ ഇൻഫർമേഷൻ കമീഷൻ ഒരു ഉത്തരവിലൂടെ, 15 ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്ക് അവളുടെ ഭർത്താവിന്റെ മൊത്തം നികുതി വിധേയമായ വരുമാനം അല്ലെങ്കിൽ മൊത്ത വരുമാനം എന്നിവയുടെ പൊതുവായ വിശദാംശങ്ങൾ നൽകാൻ ആദായനികുതി വകുപ്പിന് നിർദേശം നൽകിയതായി ദി ഫിനാൻഷ്യൽ എക്സ്പ്രസ് റിപോർട് ചെയ്തു. ബറേലിയിലെ ആദായനികുതി ഓഫീസിൽ സഞ്ജു ഗുപ്ത വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ സെന്റർ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (CPIO), ഭർത്താവിന്റെ വരുമാന വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനാലാണ് സെൻട്രൽ ഇൻഫർമേഷൻ കമീഷൻ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും മുൻകാല ഉത്തരവുകളും വിധികളും ഇതിനായി പരിഗണിച്ചു. അപേക്ഷ ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകം ലഭ്യമായ ഭർത്താവിന്റെ മൊത്തം നികുതി വിധേയമായ വരുമാനം/മൊത്ത വരുമാനം എന്നിവയുടെ വിശദാംശങ്ങൾ ഭാര്യക്ക് നൽകാനാണ് സെന്റർ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് (CPIO) നിർദേശം നൽകിയിരിക്കുന്നത്.
Wife Gets Husband's Income Details Using Right To Information.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?