Rescued | മരത്തില്‍ കയറി ഭീഷണി മുഴക്കിയ മധ്യവയസ്‌കന്‍ അഗ്നിശമന സേന വിരിച്ച വലയില്‍ വീണു


കണ്ണൂര്‍: (www.kvartha.com) മരത്തില്‍ കയറി പൊലീസിനെയും അഗ്നിശമന സേനയെയും വട്ടം കറക്കിയ മധ്യവയസ്‌കനെ ഒടുവില്‍ സാഹസികമായി താഴെയിറക്കി. പാലപ്പുഴ സ്വദേശി പളളിപാത്ത് സലീമാണ് മുഴക്കുന്ന് പൊലീസിനെ ഏറെനേരം വട്ടം കറക്കിയത്. ഇയാളെ താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ, മരത്തിന്റെ ശിഖിരം പൊട്ടി അഗ്നിശമന സേന വിരിച്ച വലയില്‍ വീഴുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കയങ്ങാട് മുഴക്കുന്ന്  പൊലീസ് സ്റ്റേഷനിന്  മുന്‍വശത്തുള്ള ഒരു വ്യക്തിയുടെ സ്ഥലത്തെ ആല്‍മരത്തില്‍ സലീം വലിഞ്ഞുകയറുകയായിരുന്നു. ഇതുകണ്ട  പൊലീസ് ഇയാളോട് താഴെയിറങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.

News,Kerala,State,Kannur,Accident,Police,police-station,Threat,Local-News, Man climbed the tree and threatened, rescued by fire force


തുടര്‍ന്ന് അഗ്നിശമന സേനയെത്തി താഴെ വലവിരിക്കുകയും സലീമിനെ പിടികൂടാനായി അംഗങ്ങളിലൊരാള്‍ മരത്തിന്റെ മുകളിലേക്ക് കയറുകയുമായിരുന്നു. ഇതിനിടെ ഇയാള്‍ വീണ്ടും മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ശിഖിരം പൊട്ടി താഴെ വീഴുകയായിരുന്നു. വലയില്‍ വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

Keywords: News,Kerala,State,Kannur,Accident,Police,police-station,Threat,Local-News, Man climbed the tree and threatened, rescued by fire force

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?