Rank List Published | പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്സിന് അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www(dot)dme(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍കാര്‍ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധിക്കാം. പരാതിയുണ്ടെങ്കില്‍ ഒക്ടോബര്‍ 12ന് വൈകീട്ട് അഞ്ചിനകം മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.
ഫൈനല്‍ ലിസ്റ്റ് ഒക്ടോബര്‍ 15ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 19ന് തിരുവനന്തപുരം സര്‍കാര്‍ മെഡികല്‍ കോളജിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ (ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയം) നടക്കും. അസല്‍ സര്‍ടിഫികറ്റുകള്‍ സഹിതം നേരിട്ടോ പ്രോക്സി മുഖാന്തരമോ നിശ്ചയിച്ച സമയക്രമപ്രകാരം കൃത്യസമയത്ത് ഹാജരാകണം.
Keywords: Thiruvananthapuram, News, Students, Rank, list, Student, Education, Diploma Course Rank List for Scheduled Students published.
Powered by Info News For You

Comments
Post a Comment