Police FIR | 'മഹാത്മാഗാന്ധിയെ അസുരനായി ചിത്രീകരിച്ചു'; അഖില ഭാരതീയ ഹിന്ദുമഹാസഭയ്ക്ക് എതിരെ കേസ്

കൊൽകത്ത: (www.kvartha.com) സമൂഹ പൂജയ്ക്കിടെ ദുർഗാ പ്രതിമയുടെ കാൽക്കൽ അസുരന് പകരം മഹാത്മാഗാന്ധിയോട് സാമ്യമുള്ള വിഗ്രഹം സ്ഥാപിച്ചെന്ന പരാതിയിൽ അഖില ഭാരതീയ ഹിന്ദു മഹാസഭയ്‌ക്കെതിരെ കൊൽകത്ത പൊലീസ് കേസെടുത്തു. ഭൂമിയെ രക്ഷിക്കാൻ ദുർഗാ ദേവി മഹിഷാസുരൻ എന്ന അസുരനെ വധിച്ചുവെന്നാണ് ഹിന്ദു വിശ്വാസം. ദുർഗ ദേവി അസുരനെ കൊല്ലുന്നത് ആഘോഷിക്കുന്നതാണ് ദുർഗാപൂജ.                 

Case filed against Hindu group for depicting Mahatma Gandhi as asura, National,News,Top-Headlines,Kolkata,Mahatma Gandhi,Case,Complaint,Social Media,Police,Political party.

ഫോടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച പൂജ നടക്കുന്ന സ്ഥലത്ത് നിന്ന് പൊലീസ് മഹാത്മാ ഗാന്ധിയുടെ വിഗ്രഹം നീക്കം ചെയ്തിരുന്നു. ഐപിസി സെക്ഷൻ 188, 283, 153ബി, 34 എന്നിവ പ്രകാരമാണ് ഹിന്ദുമഹാസഭ ദുർഗാപൂജ പന്തൽ സംഘാടകർക്കെതിരെ കൊൽകത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്

അതേസമയം കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ സംസ്ഥാന വർകിംഗ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു. 'ഞങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ല, ഞങ്ങളുടെ പാർടിയിലെ ഒരു അംഗത്തെയും അറസ്റ്റ് ചെയ്തിട്ടില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഹിന്ദുമഹാസഭയ്‌ക്കെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും അടക്കമുള്ളവർ രംഗത്തെത്തി.

Keywords: Case filed against Hindu group for depicting Mahatma Gandhi as asura, National,News,Top-Headlines,Kolkata,Mahatma Gandhi,Case,Complaint,Social Media,Police,Political party.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?