Police Dog | 22 കിലോമീറ്റർ അകലെയുള്ള തെളിവുകൾ മണത്ത് പൊലീസ് നായ; തെളിഞ്ഞത് കൊലപാതകക്കേസ്; ഹീറോയായി ജോണി


ലക്നൗ: (www.kvartha.com) ഉത്തർപ്രദേശിൽ കൊലപാതകക്കേസ് 48 മണിക്കൂറിനുള്ളിൽ തെളിയിക്കാൻ സഹായിച്ച ജോണി പൊലീസ് നായ്ക്കൾക്കിടയിൽ ഹീറോയായി. ഈ ജർമൻ ഷെപേർഡ് 22 കിലോമീറ്റർ അകലെയുള്ള പ്രതികളെ കണ്ടെത്താൻ സഹായകരമായി .

പടിഞ്ഞാറൻ യുപിയിലെ കാസ്ഗഞ്ചിലെ ഫാമിൽ 15 വയസുള്ള ദുർവേഷ് കുമാർ എന്ന കൗമാരക്കാരനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയും കുട്ടിയുടെ ട്രാക്ടറും കുറച്ച് പണവും തട്ടിയെടുത്തെന്നുമാണ് കേസ്.
               
Police Dog Sniffs Evidence 22 km Away, Helps Solve ‘Blind Murder Mystery’, National, News, Lucknow, Top-Headlines, Latest-News, Uttar Pradesh, Murder case, Police.

'കസ്ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത ഒരാളുടെ കൊലപാതക കേസ് 48 മണിക്കൂറിനുള്ളിൽ തെളിയിക്കുന്നതിൽ പങ്ക് വഹിച്ച ജോണിയെ സല്യൂട് ചെയ്യുന്നു. നായ കൊലയാളികളിലേക്ക് എത്തുക മാത്രമല്ല, 22 കിലോമീറ്റർ അകലെ പാർക് ചെയ്തിരുന്ന കൊള്ളയടിച്ച ട്രാക്ടർ ട്രാക് ചെയ്യുകയും ചെയ്തു', ചെറിയ വീഡിയോ സഹിതം യുപി പൊലീസ് ട്വീറ്റ് ചെയ്തു.

തുടർന്ന് കൊലക്കേസിൽ ആകാശ് ചൗഹാൻ, ധീരേന്ദ്ര, രാഹുൽ ചൗഹാൻ എന്നീ മൂന്ന് പേർ അറസ്റ്റിലായി. പൊലീസ് നായയെ കൈകാര്യം ചെയ്യുന്ന രാംപ്രകാശ് സിംഗ്, അനുരാഗ് എന്നിവരെ അനുമോദിക്കുകയും പ്രശംസാപത്രം നൽകുകയും ചെയ്തു. നായയെ സല്യൂട് ചെയ്ത കാസ്ഗഞ്ച് പൊലീസ് സൂപ്രണ്ട് ബിബിജിടിഎസ് മൂർത്തി, പൊലീസിന്റെ വിജയത്തിന് നായക്കാണ് ക്രെഡിറ്റ് നൽകിയത്.

Keywords: Police Dog Sniffs Evidence 22 km Away, Helps Solve ‘Blind Murder Mystery’, National, News, Lucknow, Top-Headlines, Latest-News, Uttar Pradesh, Murder case, Police.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?