Police booked | ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; 'പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ നാട്ടില്‍ നിന്നും മുങ്ങി'
തളിപ്പറമ്പ്: (www.kvartha.com) ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹോമിയോ ഡോക്ടര്‍ നാട്ടില്‍ നിന്നും മുങ്ങിയതായി അധികൃതർ. ലൈംഗീകമായി ചൂഷണം ചെയ്യണമെന്ന ഉദ്ദ്യേശത്തോടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തളിപ്പറമ്പിലെ ഹോമിയോ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
യുവതിയുടെയും ബന്ധുക്കളുടെയും പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിനു ശേഷം ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫായ നിലയിലാണ്. ഇയാളുടെ താമസസ്ഥലത്ത് പൊലീസ് തെരഞ്ഞെങ്കിലും വാടകവീട് പൂട്ടിയിട്ട നിലയിലാണ്. കുറ്റാരോപിതനായ ഡോക്ടര്‍ക്കെതിരെ തിരച്ചില്‍ നടത്തിവരികയാണെന്നും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയോടെ തന്റെ സ്വകാര്യ ക്ലിനികില്‍ ചികിത്സയ്ക്കായി എത്തിയ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വൈദ്യപരിശോധനയ്ക്കിടെയില്‍ ലൈംഗീകമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദ്യേശത്തോടെ ഡോക്ടർ മോശമായി പെരുമാറുകയും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 29കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
തളിപ്പറമ്പ് നഗരത്തിന് തൊട്ടടുത്ത പ്രദേശത്താണ് യുവതി താമസിക്കുന്നത്. ക്ലിനികില്‍ നിന്നും വീട്ടിലെത്തിയ യുവതി വിവരം രക്ഷിതാക്കളോട് പറയുകയും തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കളോടൊപ്പമെത്തി പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐ കെകെ ഗംഗാധരന്റെ നേതൃത്വത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
Powered by Info News For You

Keywords: Assault complaint; police booked, Kerala, News, Kannur, Assault, Complaint, Police, Case, Investigates, Doctor,Treatment.
Powered by Info News For You
.jpg)
Comments
Post a Comment