MSMEs | ചെറുകിട വ്യവസായങ്ങൾക്ക് സന്തോഷ വാർത്ത; 3 വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ; വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡെൽഹി: (www.kvartha.com) രജിസ്റ്റർ ചെയ്ത എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME) മൂന്ന് വർഷത്തേക്ക് എല്ലാത്തരം നികുതി ഇതര ആനുകൂല്യങ്ങളും നൽകാൻ കേന്ദ്ര സർകാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സൗകര്യം നേരത്തെ ഒരു വർഷമായിരുന്നു. ആത്മനിർഭർ ഭാരത് അഭിയാൻ കാംപയിന് കീഴിൽ എംഎസ്എംഇ മേഖലയുമായി ചർചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.
സർകാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് നികുതി ഇതര ആനുകൂല്യങ്ങൾ.
നികുതിയേതര വിഭാഗത്തിൽ എല്ലാ സർകാർ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ഉൾപെടുന്നു.
'എംഎസ്എംഇ പങ്കാളികളുമായുള്ള കൃത്യമായ ചർചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ആത്മനിർഭർ ഭാരത് അഭിയാൻ അനുസരിച്ചുള്ള മാറ്റങ്ങളാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ കേന്ദ്രസർകാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്', മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.
< !- START disable copy paste -->
Powered by Info News For You

Keywords: Govt Allows MSMEs To Avail Non-Tax Benefits For 3 Years Instead Of 1 Year Earlier, ; Notification Issued, New Delhi,News,Top-Headlines,Latest-News,Central Government, Enterprises.
Powered by Info News For You

Comments
Post a Comment