Minister Antony Raju | വടക്കഞ്ചേരി അപകടം: സമഗ്ര അന്വേഷണം നടത്തും, വിനോദയാത്ര പോകുന്ന വിവരം സ്‌കൂളുകള്‍ മോടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: (www.kasargodvartha.com) പാലക്കാട് വടക്കഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനോദയാത്ര പോകുന്ന വിവരം സ്‌കൂളുകള്‍ മോടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചാണ് ചതുപ്പിലേക്ക് മറിഞ്ഞത്.

Thiruvananthapuram, news, Kerala, Accident, Bus, Minister, Top-Headlines, Minister Antony Raju announces probe in bus accident.

അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Keywords: Thiruvananthapuram, news, Kerala, Accident, Bus, Minister, Top-Headlines, Minister Antony Raju announces probe in bus accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?