Massive Fire | ദുര്‍ഗാപൂജയുടെ പന്തലില്‍ തീപ്പിടിത്തം; 3 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്

വാരണാസി: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ ദുര്‍ഗാപൂജയുടെ പന്തലില്‍ തീപ്പിടത്തം. അപകടത്തില്‍ 10 വയസുള്ള കുഞ്ഞുള്‍പടെ മൂന്നുപേര്‍ മരിച്ചതായും 60 ഓളം പേര്‍ക്ക് പൊള്ളലേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗനം. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ഏകദേശം 150 പേര്‍ പന്തലില്‍ ഉണ്ടായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരങ് രതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

News, National, Death, Injured, Fire, hospital, 3 died, Over 60 Injured In Massive Fire At Durga Puja Pandal.

Keywords: News, National, Death, Injured, Fire, hospital, 3 died, Over 60 Injured In Massive Fire At Durga Puja Pandal.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?