Mangalyaan | ഇന്ധനം തീര്‍ന്നു, ബാറ്ററി ചത്തു; 8 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഒടുവില്‍ 'മംഗള്‍യാന്‍' വിട പറയുന്നു; ഇന്‍ഡ്യയുടെ അഭിമാന പേടകം നിലയ്ക്കുന്നുവെന്ന് റിപോര്‍ട്
ബെംഗ്‌ളൂറു: (www.kvartha.com) ഇന്‍ഡ്യയുടെ ഇന്‍ഡ്യയുടെ അഭിമാന പേടകം, മാര്‍സ് ഓര്‍ബിറ്റര്‍ ക്രാഫ്റ്റ് പ്രൊപലന്റുമായി ബന്ധം പൂര്‍ണമായി നഷ്ടമായിയെന്ന് റിപോര്‍ട്. 'മംഗള്‍യാന്‍' പേടകത്തിന്റെ ബാറ്ററി പൂര്‍ണമായും തീര്‍ന്നുവെന്നും ബാറ്ററി ചത്തുവെന്നുമാണ് വിശദീകരണം വരുന്നത്. ഇതോടെ എട്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഇന്‍ഡ്യയുടെ ആദ്യത്തെ ഇന്റര്‍ പ്ലാനറ്ററി മിഷനായ 'മംഗള്‍യാന്‍' ഒടുവില്‍ വിടവാങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
എന്നാല്‍ ഐഎസ്ആര്‍ഒ ദൗത്യം പൂര്‍ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാര്‍സ് ഓര്‍ബിറ്റര്‍ ക്രാഫ്റ്റ് ആറ് മാസത്തെ രൂപകല്‍പന ചെയ്ത ദൗത്യമായിരുന്നു, എന്നാല്‍ അത് ഏകദേശം എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
'ഇപ്പോള്‍ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണമായും തീര്‍ന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടമായി' ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
450 കോടി രൂപയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ( MOM) ബഹിരാകാശ പേടകം അതിന്റെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ 2014 സെപ്റ്റംബര്‍ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.
മോം ( MOM) ഒരു സാങ്കേതിക പ്രദര്‍ശന സംരംഭമായിരുന്നുവൊണ് ഐഎസ്ആര്‍ഒ പറയുന്നത്. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപരിതല താപനില, അറ്റ്‌മോസ്ഫിയര്‍ എസ്‌കേപ് പ്രൊസസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.
ഒപ്പം മാര്‍സ് കളര്‍ ക്യാമറ (എംസിസി), തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ (ടിഐഎസ്), മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (എംഎസ്എം), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍ (എംഇഎന്‍സിഎ), ലൈമാന്‍ ആല്‍ഫ ഫോടോമീറ്റര്‍ (എല്‍എപി) എന്നീ അഞ്ച് ഉപകരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment