Kodiyeri | ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് മൊട്ടമ്മല്‍ ബാലകൃഷ്ണന്‍; പിന്നീട് കോടിയേരി ബാലകൃഷ്ണൻ ആയതിങ്ങനെ!
കണ്ണൂർ: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ സ്ഥലനാമത്തില്‍ അറിയപ്പെടുന്ന നേതാവ് കൂടിയായിരുന്നു കോടിയേരി എന്ന മൊട്ടമ്മല്‍ ബാലകൃഷ്ണന്‍. മൊട്ടമ്മല്‍ ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനായതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഓണിയന്‍ ഹൈസ്‌കൂളിൽ ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോള്‍ ആ വര്‍ഷം കാഞ്ഞങ്ങാട് നടന്ന കെ എസ് വൈ എഫ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായി കോടിയേരി തെരഞ്ഞെടുക്കപ്പട്ടിരുന്നു. മൊട്ടമ്മല്‍ ബാലകൃഷ്ണനെന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്ണനൊപ്പം മൂഴിക്കരയില്‍ നിന്നുള്ള ബാലനും സമ്മേളന പ്രതിനിധിയായിരുന്നു. സമ്മേളന നഗരിയില്‍ പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇരുവരെയും തിരിച്ചറിയാനായി മൊട്ടമ്മല്‍ ബാലകൃഷ്ണന്‍ എന്ന പേര് സംഘാടകര്‍ കോടിയേരി ബാലകൃഷ്ണനെന്നാക്കി. മൂഴിക്കരയില്‍ നിന്നുളള ബാലന്‍ മൂഴിക്കര ബാലനുമായി മാറി. പിന്നീട് വെറും കോടിയേരിയെന്നു പറഞ്ഞാല്‍പ്പോലും അതുകോടിയേരി ബാലകൃഷ്ണൻ ആയി മാറിയെന്നത് പില്‍ക്കാലത്തെ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രമായി മാറുകയായിരുന്നു.
Powered by Info News For You

Keywords: How did Motammal Balakrishnan become Kodiyeri Balakrishnan?, Kerala, Kannur,Kodiyeri-Balakrishnan,News,Top-Headlines,Latest-News, Pinarayi vijayan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment