Kodiyeri Balakrishnan | തലശേരിയിലേക്ക് ജനപ്രവാഹം; സംസ്‌കാരം പയ്യാമ്പലത്ത്; ജനനായകനെ ഒരുനോക്ക് കാണാന്‍ ജനസാഗമരമിരമ്പി
തലശേരി: (www.kvartha.com) ചെന്നൈ അപോളോ ആശുപത്രിയില്‍ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഞായറാഴ്ച ഉച്ചയ്ക്ക് പ്രത്യേക എയര്‍ ആംബുലന്‍സില്‍ തലശേരിയില്‍ എത്തിക്കും. തുടര്‍ന്ന് തലശേരി ടൗണ്‍ ഹോളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയിലെ വീട്ടിലും
11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസിലും പൊതു ദര്‍ശനം. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച തലശേരി, മാഹി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍താല്‍ ആചരിക്കും. ഹോടല്‍, ചായക്കട, മരുന്ന് ഷോപ്, വാഹനങ്ങള്‍ എന്നിവയെ ഹര്‍താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രിയ സഖാവിന്റെ വേര്‍പാടിന്റെ വിവരമറിഞ്ഞ് വേദനിക്കുന്ന മനസോടെ കോടിയേരിയുടെ വീട്ടിലേക്ക് ജനപ്രവാഹം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുള്‍പെടെ നിരവധി നേതാക്കള്‍ തലശേരിയിലെത്തി. മരണവിവരമറിഞ്ഞ ഉടന്‍ നിയമസഭാ സ്പീകര്‍ എഎന്‍ ഷംസീര്‍, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍, ഖാദിബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെവി സുമേഷ് എംഎല്‍എ, ടി വി രാജേഷ്, കാരായി രാജന്‍, പി ഹരീന്ദ്രന്‍, എന്‍ സുകന്യ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് മുന്നിലാണ് ശനി രാത്രിയോടെ അപ്രതീക്ഷിത മരണവാര്‍ത്തയെത്തിയത്.
കോടിയേരിയെന്ന ജന്മനാടുമായി ഇഴപിരിയാനാകാത്ത അടുപ്പവും ബന്ധവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച ജനനേതാവായിരുന്നു കോടിയേരി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇടതുരാഷ്ട്രീയ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമായിരിക്കുകയാണ്. ഇതുപോലൊരു ഒക്‌ടോബറിലാണ് കേരളത്തിന് സിഎച് കണാരനെ നഷ്ടമായത്. സിപിഎമിന്റെ പ്രഥമ സംസ്ഥാന സെക്രടറി സിഎചിന്റെ വേര്‍പാടിന്റെ അമ്പതാംവര്‍ഷത്തില്‍ കോടിയേരി രാജ്യത്തിന് സംഭാവന നല്‍കിയ മറ്റൊരു നേതാവുകൂടി വിടപറയുന്നു. സിഎചിനുശേഷം കോടിയേരിയില്‍നിന്ന് സിപിഎമിന്റെ അമരത്തെത്തിയ കമ്യുണിസ്റ്റ് വിപ്ലവകാരി കോടിയേരിയുടെ വിയോഗത്തിന്റെ തീരാവേദനയിലാണിപ്പോള്‍ കേരളം.
നാടിന്റെ ഊടുവഴികള്‍ പോലും അറിഞ്ഞ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി. അക്കാലത്ത് എകെജിയെന്നും ഇഎംഎസെന്നും ബിടിആറെന്നുമൊക്കെ മൂന്നക്ഷരങ്ങളില്‍ നേതാക്കന്‍മാര്‍ അറിയപ്പെട്ടിരുന്നപ്പോള്‍ പിണറായി വിജയനെപ്പോലെ കോടിയേരിയെന്ന സ്ഥലനാമത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അറിയപ്പെട്ടിരുന്നത്. പിണറായിയെപ്പോലെ തന്നെ എംവിആറെന്ന തീപ്പൊരി നേതാവിന്റെ രാഷ്ട്രീയ ശിഷ്യന്‍മാരിലൊരാളായിരുന്നു കോടിയേരിയും.
തന്‍പോരിമയുംചങ്കൂറ്റവും ധാര്‍ഷ്ട്യം കലര്‍ന്ന ധിക്കാരവും തുറന്നടിച്ച സംസാര ശൈലിയും പിണറായി എംവിആറില്‍ നിന്നും പകര്‍ത്തിയപ്പോള്‍ തന്റെതായ ശൈലില്‍ സൗമ്യമായി രാഷ്ട്രീയ പ്രശ്്‌നങ്ങളില്‍ ഇടപെട്ടിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്റെ രാഷ്ട്രീയ ഗുരുവില്‍ നിന്നും സംഘാടകത്വവും ദീര്‍ഘവീക്ഷണവുമാണ് പ്രവര്‍ത്തന ശൈലയിലേക്ക് പകര്‍ത്തിയത്. അതാകട്ടെ ജനങ്ങളെ തന്നോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രിയങ്കരമായ ശൈലിയുമായി മാറി.കമ്യൂണിസ്റ്റ് പാര്‍ടിയിലെ ചിരിക്കുന്ന കമ്യൂണിസ്റ്റു നേതാവായി കോടിയേരി അറിയപ്പെടുകയും ചെയ്തു. പാര്‍ടി എപ്പോഴെക്കെ നിര്‍ണായക പ്രതിസന്ധി നേരിടുമ്പൊഴക്കെ കോടിയേരിയുടെ ഈ ശൈലി മഞ്ഞുരുക്കം സൃഷ്ടിച്ചു.
ഒക്‌ടോബര്‍ മാസം കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വിപ്ലവങ്ങളുടെ മാസംകൂടിയാണ്. എന്നാല്‍ ഇൻഡ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയായ സിപിഎമിനെ സംബന്ധിച്ചിടുത്തോളം ഒക്‌ടോബര്‍ രണ്ടു പ്രമുഖ നേതാക്കളെ നഷ്ടപ്പെട്ട മാസംകൂടിയാണ്. സി എചിന്റെ വേര്‍പാടിന്റെ അന്‍പതാം വര്‍ഷത്തില്‍ കോടിയേരി ഗ്രാമം രാജ്യത്തിന് സംഭാവന നല്‍കിയ മറ്റൊരു നേതാവുകൂടിയാണ് വിടപറയുന്നത്. സിഎചിനുശേഷം കോടിയേരിയില്‍നിന്ന് സിപിഎമിന്റെ അമരത്തെത്തിയ കമ്യുണിസ്റ്റ് വിപ്ലവകാരി കോടിയേരിയുടെ വിയോഗത്തിന്റെ തീരാവേദനയിലാണിപ്പോള്‍ ജന്മനാടായ കോടിയേരി ഉള്‍പ്പെടുന്ന തലശേരി.
Powered by Info News For You

Keywords: Tribute to Kodiyeri Balakrishnan, Kerala,Thalassery,chennai,News,Top-Headlines,Latest-News,Hartal,Kannur,Kodiyeri Balakrishnan,Obituary, Comrade.
Powered by Info News For You

Comments
Post a Comment