Hu Jintao | ചൈനീസ് കമ്യൂണിസ്റ്റ് പാർടി കോൺഗ്രസ് വേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് പുറത്താക്കിയോ? വൈറൽ വീഡിയോയ്ക്ക് വിശദീകരണവുമായി സർകാർ മാധ്യമങ്ങൾ

ബീജിംഗ്: (www.kvartha.com) ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 20-ാം കോൺഗ്രസിന്റെ സമാപന വേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് പുറത്താക്കിയെന്ന മാധ്യമ റിപോർടുകൾക്കിടെ വിശദീകരണവുമായി അധികൃതർ. അദ്ദേഹത്തിന് സുഖമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് എടുത്തുകൊണ്ട് പോയതെന്നും ചൈനീസ് സർകാർ മാധ്യമങ്ങൾ റിപോർട് ചെയ്തു.
          
State media explains why China's Hu Jintao escorted out of party congress, international, News, Beijing, China, Congress, Political party, Report, Government, Social Media.

'സെഷനിൽ അദ്ദേഹത്തിന് സുഖമില്ലാതായപ്പോൾ, അദ്ദേഹത്തിന്റെ സ്റ്റാഫ്, അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്ത്, വിശ്രമത്തിനായി മീറ്റിംഗ് വേദിക്ക് അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ, സ്ഥിതി വളരെ മെച്ചപ്പെട്ടിരിക്കുന്നു', ചൈന സിൻഹുവ ന്യൂസ് ട്വീറ്റ് ചെയ്തു. സമ്മേളനത്തിൽ പങ്കെടുക്കാൻ ഹു ജിന്റാവോ നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

വാർത്താ ഏജൻസിയായ റോയിടേഴ്‌സ് പുറത്തുവിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിലവിലെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അരികിൽ ഇരിക്കുന്ന ഹു ജിന്റാവോയെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കസേരയിൽ നിന്ന് എടുത്തുയർത്തി സമ്മേളന ഹോളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ 79കാരനായ അദ്ദേഹം വിസമ്മതിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലമായി പിടിച്ച് ഉയർത്തുകയായിരുന്നു.

പുറത്തേക്കു പോകുമ്പോൾ ഷിയോട് സംസാരിക്കുകയും പ്രധാനമന്ത്രി ലി കെച്യാങ്ങിന്റെ തോളിൽ തട്ടുകയും ചെയ്യുന്നുണ്ട്. ചൈനീസ് കമ്യൂണ10സ്റ്റ് പാർടിയുടെ മുതിർന്ന നേതാവാണ് ഹു ജിന്റാവോ. 2013ൽ ഷി ജിൻപിങ് പ്രസിഡന്റാകുന്നതിന് മുമ്പ് പത്ത് വർഷത്തോളം ജിന്റാവോയായിരുന്നു ചൈനയുടെ പ്രസിഡന്റ്.

Keywords: State media explains why China's Hu Jintao escorted out of party congress, international, News, Beijing, China, Congress, Political party, Report, Government, Social Media.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?