Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച ഉയര്‍ന്ന സ്വര്‍ണവിലയാണ് വ്യാഴാഴ്ച ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. ബുധനാഴ്ച 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വിപണി വില 4635 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3840 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
Powered by Info News For You

Comments
Post a Comment