Found Dead | 2 മാസം മുന്‍പ് വിവാഹിതയായ 24 കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

തൊടുപുഴ: (www.kvartha.com) രണ്ട് മാസം മുന്‍പ് വിവാഹിതയായ 24 കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് ആണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് - ഐബി ദമ്പതികളുടെ മകളാണ്. 

ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട ഉടന്‍ തന്നെ മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

News,Kerala,State,Thodupuzha,Local-News,Dead,Police,Case, Thodupuzha: Lady found dead in husband's house


ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് യുവതി വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു. സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡി വൈ എസ് പി മധു ആര്‍ ബാബുവിനാണ് കേസന്വേഷണത്തിന്റെ ചുമതല.

Keywords: News,Kerala,State,Thodupuzha,Local-News,Dead,Police,Case, Thodupuzha: Lady found dead in husband's house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?