Fire Breaks Out | കുവൈത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധി തടവുകാര്‍ക്ക് പരിക്ക്
കുവൈത് സിറ്റി: (www.kvartha.com) കുവൈതിലെ സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം. നിരവധിപേര്‍ക്ക് പരിക്കേറ്റതായി കുവൈതി ദിനപ്പത്രമായ അല്‍ റായ് റിപോര്‍ട് ചെയ്തു. തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ടുകള്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ചെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
തീപിടുത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അന്‍ഡര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അബ്ദുല്ലത്തീഫ് അല്‍ ബര്‍ജാസ് പൊതു ജയിലില്‍ തീപിടിത്തമുണ്ടായ സ്ഥലം പരിശോധിച്ചു.
കറക്ഷനല്‍ സ്ഥാപനങ്ങളുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അദ്നാന്‍ മുറാദ്, ജനറല്‍ ജയില്‍ ഡയറക്ടര്‍ കേനല്‍ ഹസാ അല്‍-ജുഐബ്, ജയില്‍ സുരക്ഷാ അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. തീപിടുത്തത്തിന്റെ കാരണം ഉള്‍പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment