Fine | രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ: എട്ടാം ക്ലാസുകാരന് 2.9 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവ്; ആരോപണം നിഷേധിച്ച് കുടുംബം

ഭോപാൽ: (www.kvartha.com) ഈ വർഷമാദ്യം ഖാർഗോണിൽ രാമനവമി ദിനത്തോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം വീണ്ടെടുക്കാനുള്ള മധ്യപ്രദേശ് സർകാരിന്റെ ശ്രമത്തിന്റെ ഭാഗമായി, പ്രാദേശിക ഭരണകൂടം 12 വയസുള്ള കൗമാരക്കാരന് 2.9 ലക്ഷം രൂപ പിഴയടക്കാൻ നോടീസ് നൽകി. അതിനിടെ, കൂലിപ്പണിക്കാരനായ പിതാവിന് 4.8 ലക്ഷം രൂപ പ്രത്യേകം പിഴയടക്കാനും കോടതി ഉത്തരവിട്ടു.         

Class 8 boy ordered to pay Rs 2.9 lakh fine over Ram Navami violence in Khargone, MP, Bhoppal,News,Top-Headlines,Latest-News,Madhya pradesh,Fine,Court Order,Government.

എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കെതിരെ അയൽവാസി നൽകിയ പരാതിയെ തുടർന്നാണ് നോടീസ് അയച്ചിരിക്കുന്നത്. അക്രമത്തിനിടെ തങ്ങളുടെ വീടുകൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്ത ആൾക്കൂട്ടത്തിൽ ഈ കൗമാരക്കാരനും ഉണ്ടായിരുന്നുവെന്നാണ് അവരുടെ ആരോപണം. എന്നിരുന്നാലും, കുട്ടിയുടെ പിതാവ് കാലു ഖാൻ, തന്റെ മകന്റെ പങ്കാളിത്തം ശക്തമായി നിഷേധിക്കുന്നു. കൂടാതെ നിർധന കുടുംബാംഗമായ അദ്ദേഹം പണമടയ്ക്കാൻ വഴിയില്ലാത്തതിനാൽ അറസ്റ്റ് ചെയ്തേക്കാമെന്നും ഭയപ്പെടുന്നുണ്ട്. 'എന്റെ മകൻ പ്രായപൂർത്തിയാകാത്ത ആളാണ്. കലാപം നടക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ ഉറങ്ങുകയായിരുന്നു. ഞങ്ങൾക്ക് നീതി വേണം', അദ്ദേഹം പറഞ്ഞു.

നിയമപ്രകാരം, പ്രതികളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റാനോ നഷ്ടം നികത്താൻ ലേലം ചെയ്യാനോ ഭരണസംവിധാനത്തിന് അധികാരമുണ്ട്. ട്രൈബ്യൂണലിന്റെ നോടീസിനെ ഹൈകോടതിയിൽ മാത്രമേ ചോദ്യം ചെയ്യാൻ കഴിയൂ. ഈ വർഷം ഏപ്രിലിൽ, ഖാർഗോൺ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ചില അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് രണ്ട് സമുദായങ്ങൾക്കിടയിൽ വൻ സംഘർഷമുണ്ടായിരുന്നു. സംഘർഷം അക്രമത്തിലേക്കും നയിച്ചു. ഇതിന്റെ പേരിലാണ് നടപടി.

Keywords: Class 8 boy ordered to pay Rs 2.9 lakh fine over Ram Navami violence in Khargone, MP, Bhoppal,News,Top-Headlines,Latest-News,Madhya pradesh,Fine,Court Order,Government.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?