Fake Suicide | പങ്കാളിയെ ഭയപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി ആത്മഹത്യാ ഭീഷണി; കൈ ഞരമ്പ് മുറിച്ചെന്ന് കാണിക്കാന്‍ ടൊമാറ്റോ സോസ് പുരട്ടി പൊലീസിനെ വട്ടം കറക്കി യുവതി; ഒടുവില്‍ സംഭവിച്ചത്
തിരുവനന്തപുരം: (www.kvartha.com) പങ്കാളിയെ ഭയപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ ഏറെ നേരം പ്രതിസന്ധിയിലാക്കി. വഴക്കിട്ട് പോയ പങ്കാളിയെ ഭയപ്പെടുത്താന്‍ അറ്റം കൈ പ്രയോഗിച്ച യുവതിയാണ് പൊലീസിനെ വട്ടം കറക്കിയത്. കരമന മേലാറന്നൂരാണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്ന് വര്‍ഷമായി ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവും കരമനയില്‍ ഒരുമിച്ചു താമസിക്കുകയാണ്. ഒരു ദിവസം വഴക്കിട്ട് ഫോണ്‍ എടുക്കാതെ ജോലിക്ക് പോയ യുവാവ് തിരിച്ചെത്താന്‍ വൈകിയതോടെയാണ് യുവതി ഭീഷണിപ്പെടുത്തുന്ന കാര്യം ചെയ്തത്.
ഞരമ്പ് മുറിച്ചെന്ന് കാണിക്കാനായി കൈത്തണ്ടയില്‍ ടൊമാറ്റോ സോസ് പുരട്ടുകയായിരുന്നു. ആത്മഹത്യാ ഭീഷണി സത്യമെന്ന് ധരിച്ച് ഇന്‍സ്റ്റഗ്രാം മോനിറ്ററിങ് സെലാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവം കണ്ട് തെറ്റിദ്ധരിച്ച ഇന്‍സ്റ്റഗ്രാം അധികൃതര്‍ കൊച്ചി സിറ്റി പൊലീസിന് വിവരം കൈമാറി.
തുടര്‍ന്ന് സൈബര്‍ സെലിന്റെ സഹായത്തോടെ യുവതിയുടെ ലൊകേഷന്‍ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കരമന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെയും യുവാവിനെയും താക്കീത് നല്‍കി വിട്ടയച്ചു.
Powered by Info News For You

Comments
Post a Comment