Drug Seized | ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി 3 യുവാക്കൾ അറസ്റ്റിൽ; ബുള്ളറ്റ് ബൈകും കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com) ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി മുഹമ്മദ്‌ സഫ്‌വാൻ (24), ചെറുവത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ എസി (29), ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ അഫ്സൽ ടിപി (25) എന്നിവരാണ് പിടിയിലായത്.
  
Kanhangad, Kerala, News, Top-Headlines, Custody, Arrest, Youth, Bike, Drugs, Payyanur, Chandera, Police, MDMA, Youths arrested with drug from the lodge

കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രികരിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്‌ഐ സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നുമ്മൽ എന്ന സ്ഥലത്തുള്ള ലോഡ്ജിൽ നിന്നും എഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായത്.
  
Kanhangad, Kerala, News, Top-Headlines, Custody, Arrest, Youth, Bike, Drugs, Payyanur, Chandera, Police, MDMA, Youths arrested with drug from the lodge

ഇവരിൽ നിന്ന് 3.900 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിൽപന നടത്താൻ ഉപയോഗിച്ച കെഎൽ 60 എം 139 നമ്പർ ബുള്ളറ്റ് ബൈകും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തിൽ എഎസ്ഐ അബൂബകർ കല്ലായി, നികേഷ്, അജയൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kanhangad, Kerala, News, Top-Headlines, Custody, Arrest, Youth, Bike, Drugs, Payyanur, Chandera, Police, MDMA, Youths arrested with drug from the lodge.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?