Drowned to Death | നദിയില്‍ കുളിക്കാനിറങ്ങിയ നവദമ്പതികള്‍ അടക്കം 3 പേര്‍ മുങ്ങി മരിച്ചു


പൂപ്പാറ: (www.kvartha.com) കുളിക്കാനിറങ്ങിയ നവദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പതൂര്‍ സ്വദേശി കാവ്യ (20), ഇവരുടെ ബന്ധുവായ സഞ്ജയ് (24) എന്നിവരാണ് മരിച്ചത്. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയിലാണ് സംഭവം. 

ഇരുവരും സഞ്ജയുടെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രാജയും കാവ്യയും പാറയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട ദമ്പതികളെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ സഞ്ജയും അപകടത്തില്‍പെടുകയായിരുന്നു. 

News,Kerala,State,Death,Drowned,River,Couples,Local-News, Theni: Newlywed couple, relative drown in river near Bodinayakanur


പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലന്‍ഡനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഒരു മാസം മുന്‍പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം നടന്നത്. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News,Kerala,State,Death,Drowned,River,Couples,Local-News, Theni: Newlywed couple, relative drown in river near Bodinayakanur  

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?