Dr J V Vilanilam | കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ജെ വി വിളനിലം അന്തരിച്ചു
തിരുവനന്തപുരം: (www.kvartha.com) കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ജെ വി വിളനിലം(87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസിച്ചിരുന്നത്.
സംസ്ഥാനത്ത് സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ സര്‍കാര്‍ നിയോഗിച്ച കമീഷന്‍ മതിയായ യോഗ്യത ഉണ്ടെന്ന് ശരി വയ്ക്കുകയായിരുന്നു. അന്യാധീനമായ സര്‍വകലാശാല ഭൂമി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതിനെതിരെ സിപിഎമും വിളനിലത്തിനെതിരെ രംഗത്ത് വന്നിരുന്നു
Powered by Info News For You

Comments
Post a Comment