DART Mission | ഭൂമിയെ ലക്ഷ്യമിട്ടെത്തിയ ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാര്‍ട് ദൗത്യം വിജയിച്ചതായി നാസ


വാഷിങ്ടന്‍ സിറ്റി: (www.kvartha.com) ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാര്‍ട് ദൗത്യത്തിന്റെ ശ്രമം വിജയിച്ചതായി നാസ. ഭൂമിയെ ലക്ഷ്യമിട്ടെത്താന്‍ സാധ്യതയുള്ള 160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസ് എന്ന ചെറു ഛിന്നഗ്രഹത്തിന്റെ വഴിമാറ്റിയതായി ഗവേഷകര്‍ അറിയിച്ചു. ഡൈമോര്‍ഫോസിന്റെ സഞ്ചാരപാത മാറിയതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.

ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. പുറപ്പെട്ട് ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ചെറുഛിന്നഗ്രഹത്തെ കടുകിട തെറ്റാതെ പേടകം ഇടിച്ചിട്ടിരുന്നു. ദൂരദര്‍ശിനികളുടെ സഹായത്തോടെ കഠിനമേറിയ പ്രയത്നത്തിലൂടെ അളവുകളെടുത്താണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. 

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്ന ഡാര്‍ടിന്റെ സഞ്ചാരം ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.

News,World,international,Washington,Technology,Top-Headlines, DART mission successfully changed the motion of an asteroid


ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചിരുന്നു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിന് മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയംകുറയ്ക്കാനും സഞ്ചാര പാത മാറ്റാനും ദൗത്യത്തിന് കഴിഞ്ഞു.

പ്രപഞ്ചം നമ്മുക്ക് നേരെ എറിയുന്ന എന്തിനെ നേരിടാനും നാസ സജ്ജമാണെന്ന് ഈ വിജയം തെളിയിക്കുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സന്‍ പറഞ്ഞു. തങ്ങള്‍ ഭൂമിയുടെ സംരക്ഷകരാണെന്ന് തെളിയിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News,World,international,Washington,Technology,Top-Headlines, DART mission successfully changed the motion of an asteroid

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?