Congress President | കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ഖാർഗെയുടെ പിന്നിൽ അണിനിരന്ന് നേതാക്കൾ; സാധാരണ അണികൾക്കിഷ്ടം ശശി തരൂർ; രമേശ് ചെന്നിത്തലയ്ക്ക് സാമൂഹ്യ മാധ്യമത്തിൽ പ്രവർത്തകരുടെ 'പൊങ്കാല'


ന്യൂഡെൽഹി: (www.kvartha.com) ഒക്ടോബർ 17 ന് നടക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. മല്ലികാർജുൻ ഖാർഗെയും ശശി തരൂറും അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടുമ്പോൾ നേതാക്കൾ മിക്കവരും ഖാർഗെയുടെ പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ചില യുവനേതാക്കളും അണികളും ആഗ്രഹിക്കുന്നത് ശശി തരൂരിനെയാണ്. കോൺഗ്രസ് പാർടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോൾ കാലത്തിനൊത്ത നേതാവ് തരൂരെന്നാണ് സാധാരണ പ്രവർത്തകർ പറയുന്നത്.

New Delhi, News, National, Politics, Shashi Taroor, Congress, Congress activists supports Shashi Tharoor.

അതേസമയം, തരൂരിന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള നേതാക്കൾ പോലും ഖാർഗെയ്‌ക്കൊപ്പമാണ്. മുതിർന്ന നേതാവ് എകെ ആന്റണി തന്നെയാണ് ഖാർഗെയെ സ്ഥാനാർഥിയാക്കാൻ മുന്നിട്ടിറങ്ങിയത്. രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കൾ ഖാർഗെയ്ക്കായി വോട് തേടിയിറങ്ങുന്നതും തരൂരിനെ വിമർശിക്കുന്നതും കണ്ടു. ഇതെല്ലാം കോൺഗ്രസിൽ കാതലായ മാറ്റം ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകർക്ക് ദഹിച്ചിട്ടില്ല.

ഇതിന്റെ ഏറ്റവും വലിയ തെളിവായി, രമേശ് ചെന്നിത്തല ഫേസ്ബുകിലിട്ട പോസ്റ്റിന് താഴെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ. 'രാഹുൽ അനിഷേധ്യ നേതാവാകും' എന്ന തലക്കെട്ടിൽ കേരളകൗമുദി ദിനപത്രത്തിൽ എഴുതിയ ലേഖനം ചെന്നിത്തല പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് പ്രവർത്തകരുടെ വികാര പ്രകടനം.

New Delhi, News, National, Politics, Shashi Taroor, Congress, Congress activists supports Shashi Tharoor.

ചില കമന്റുകൾ ഇങ്ങനെയാണ്:

* ചെന്നിത്തല ഇനി അസംബ്ലി കാണുമോ എന്ന് കണ്ടറിയണം.

* അടുത്ത ഇലക്ഷനിൽ ശക്തമായിട്ട് തോൽക്കാൻ പോണ കുറെ നേതാക്കന്മാർ ഉണ്ട് ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്

* യുവാവായ പ്രസിഡന്റ്‌ വരികയല്ലേ.... പൊളിക്കും....

* 'കോൺഗ്രസ്‌ തീർന്നാലും തരൂർ ജയിക്കരുത്..' കേരളത്തിലെ 'മുതിർന്ന' നേതാക്കളുടെ ഈ ഒത്തൊരുമ കാണുമ്പോൾ കണ്ണ് നിറയുംഇന്ത്യയിൽ കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ സാധാരണക്കാരനും തരൂർ പ്രസിഡന്റ് ആകാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അവിടെ ദളിതൻ ആണോ ബ്രാഹ്മണൻ ആണോ എന്നല്ല യോഗ്യത നോക്കേണ്ടത്. അത്തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കാണുമ്പോൾ കഷ്ടം തോന്നുന്നു

* ജനങ്ങൾ ആണ് പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ തരൂർ തന്നെ ജയിക്കും കാരണം ഈ പാർട്ടി നശിച്ചു പോകരുത് അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരണം.

* തരൂരിനെതിരെ നിലപാട് എടുത്തത് കാരണം ഞങ്ങൾ മലയാളികൾ താങ്കളെ വെറുത്തു പോയി.

* തരൂരിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹമാണ് സാർ . ഈ പ്രസ്ഥാനം നില നിന്ന് കാണാൻ ഉള്ള ആഗ്രഹം. അതിന് കത്തി വെച്ചിട്ട് താങ്കൾ അങ്ങയുടെ വില കളയരുതായിരുന്നു.



Keywords: New Delhi, News, National, Politics, Shashi Taroor, Congress, Congress activists supports Shashi Tharoor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?