CCTV Video | ഓടോറിക്ഷ ഡ്രൈവർ കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് വാഹനത്തിൽ വലിച്ചിഴച്ചതായി പരാതി; ദൃശ്യങ്ങൾ സിസിടിവിയിൽ
മുംബൈ: (www.kvartha.com) താനെയിൽ 21 കാരിയായ കോളജ് വിദ്യാർഥിനിയെ ഓടോറിക്ഷ ഡ്രൈവർ പീഡിപ്പിക്കുകയും വാഹനത്തിൽ വലിച്ചിഴയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 6.45 ഓടെ നഗരത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
'യുവതി കോളജിലേക്ക് പോകുമ്പോൾ റോഡരികിൽ നിന്നിരുന്ന ഓടോറിക്ഷാ ഡ്രൈവർ പെൺകുട്ടിയെ പറ്റി ചില പരാമർശങ്ങൾ നടത്തി, ചോദ്യം ചെയ്തപ്പോൾ അയാൾ വിദ്യാർഥിനിയുടെ കൈയിൽ പിടിച്ച് വലിച്ചു. ഇതിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവതി വിട്ടില്ല. ഡ്രൈവർ വാഹനം ഓടിക്കാൻ തുടങ്ങുമ്പോഴും യുവതി അയാളുടെ കൈയിൽ മുറുകെ പിടിച്ചു. യുവതിയെ 500 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി, പെൺകുട്ടി വീഴുകയും ചെയ്തു, തുടർന്ന് പ്രതി രക്ഷപ്പെട്ടു', സീനിയർ ഇൻസ്‌പെക്ടർ ജയരാജ് റാണവെയർ പറഞ്ഞു.
Powered by Info News For You

പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 354 (ഏതൊരു സ്ത്രീയെയും ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക), കൂടാതെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓടോറിക്ഷാ ഡ്രൈവർ ഒളിവിലാണ്.Shocking incident outside Thane railway station, rickshaw wala molested young women in day light #mumbaicity #mumbai #thane pic.twitter.com/xHUfyGsCVM
— Siraj Noorani (@sirajnoorani) October 14, 2022
#Maharashtra#Thane@ThaneCityPolice@MumbaiPolice
— Sweta Gupta (@swetaguptag) October 14, 2022
ठाणे स्टेशन के पास रिक्शावाले ने लड़की को छेड़ा, विरोध करने पर उसे चलती रिक्शा में घसीटते हुए ले गया pic.twitter.com/EO3NKn01fX
Keywords: Mumbai, India, News, Top-Headlines, tudent, Molestation, Complaint, College, Students, CCTV, Viral, Police, Investigates, Social-Media, Auto Driver, Case, Auto Driver Molests Woman, Drags Her Inside Rickshaw in Maharashtra’s Thane.
Powered by Info News For You

Comments
Post a Comment