Boy arrested | ബസ് സ്റ്റോപിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പെൺകുട്ടിക്ക് താലി കെട്ടുന്ന വീഡിയോ വൈറലായി; പിന്നാലെ കൗമാരക്കാരൻ ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റിൽ!
കടലൂർ: (www.kvartha.com) തമിഴ് നാട്ടിലെ ചിദംബരത്തെ ബസ് സ്റ്റോപിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പെൺകുട്ടിക്ക് താലി കെട്ടുന്ന വീഡിയോ വൈറലായതോടെ പോക്‌സോ നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുത്ത് കൗമാരക്കാരനെ ജുവനൈൽ ഹോമിൽ റിമാൻഡ് ചെയ്തു. വീഡിയോ അപ്‌ലോഡ് ചെയ്ത ആളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള ബസ് സ്റ്റോപിലാണ് സംഭവം നടന്നത്. ചിദംബരത്തിനടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന യഥാക്രമം 17, 16 വയസുള്ളവരാണ് ആൺകുട്ടിയെയും പെൺകുട്ടിയും. വൈറൽ വീഡിയോയിൽ ഇരുവരും സ്‌കൂൾ യൂണിഫോമിലാണുള്ളത്. രണ്ടുപേരെയും രക്ഷിതാക്കൾക്കൊപ്പമാണ് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നത്. അന്വേഷണത്തിൽ സെപ്റ്റംബർ രണ്ടിനാണ് സംഭവം നടന്നതെന്ന് വ്യക്തമായി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗമാരക്കാരനെതിരെ കേസെടുത്തത്. പിന്നീട് ചിദംബരം വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി. അന്വേഷണത്തിന് ശേഷം കുട്ടിയെ കടലൂരിലെ ജുവനൈൽ ഹോമിൽ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് അധികൃതർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും വിദ്യാഭ്യാസ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സ്കൂളിൽ ബോധവത്കരണ യോഗം സംഘടിപ്പിക്കുകയും ചെയ്തു.
ബാലാജി ഗണേഷ് (51) എന്നയാളെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തതിന് കിള്ളായി പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ നീക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അഭ്യർത്ഥിച്ചിട്ടും ഇയാൾ വിസമ്മതിച്ചുവെന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കിള്ളായി പൊലീസ് കേസെടുത്തത്.
Powered by Info News For You

Keywords: Tamil Nadu: Minor boy arrested for tying thali on girl, Tamilnadu,News,Top-Headlines,Latest-News,Arrested,Marriage,Police,viral,Case,school,Students,
,
< !- START disable copy paste -->
,
Powered by Info News For You

Comments
Post a Comment