Bharat Jodo Yatra | ഭാരത് ജോഡോ യാത്രാ പോസ്റ്ററിൽ വീണ്ടും സവർകർ; സ്ഥാപിച്ചത് തങ്ങളല്ലെന്ന് കോൺഗ്രസ്; പരാതി നൽകുമെന്ന് എൻഎ ഹാരിസ് എംഎൽഎ

ബെംഗ്ളുറു: (www.kvartha.com) കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ ഹിന്ദുത്വ സൈദ്ധാന്തികന്‍

വിഡി സവർകറുടെ ചിത്രം വീണ്ടും ഇടം പിടിച്ചത് വിവാദമായി. കർണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയിലെ റോഡരികിലാണ്‌ സവർകറുടെ ചിതമുള്ള ഫ്‌ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ശാന്തിനഗർ എംഎൽഎ എന്‍എ ഹാരിസിന്‍റെ പേരിലാണ് ഫ്‌ലക്‌സ് ബോർഡുള്ളത്. പോസ്റ്ററിൽ രാഹുൽ ഗാന്ധി, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, മുൻ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ ചിത്രങ്ങളോടൊപ്പമാണ് സവർകറിനെയും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
                     
Savarkar appears again on Bharat Jodo Yatra poster, Bangalore,News,Top-Headlines,Karnataka,National,Congress,Poster,MLA,Rahul Gandhi.

പോസ്റ്റര്‍ വൈറലായതോടെ ഇത് പാർടി സ്ഥാപിച്ചതല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. 'ഇത് ചെയ്തത് സാമൂഹ്യ ദ്രോഹികളാണ്, ഞങ്ങളല്ല, മാണ്ഡ്യയിൽ ഞങ്ങൾ പരാതി നൽകും', എൻഎ ഹാരിസ് എംഎൽഎ പറഞ്ഞു. സപ്തംബർ 30ന് യാത്ര കർണാടകയിൽ പ്രവേശിച്ചപ്പോൾ ചിലയിടങ്ങളിൽ സ്ഥാപിച്ച യാത്രയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തകർ ആരോപിച്ചിരുന്നു. അതിനിടെയാണ് പോസ്റ്ററിൽ സവർകറുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നത്.

നേരത്തെ സെപ്തംബർ 21 ന് കേരളത്തിലെ ഭാരത് ജോഡോ യാത്രാ പോസ്റ്ററിൽ മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സവർകറും ഇടം പിടിച്ചത് വിവാദമായിരുന്നു. പിന്നീട് സവർകറുടെ ചിത്രം മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് പോസ്റ്ററിൽ മറച്ചു. ബാനര്‍ സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനാണെണെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ അന്ന് പ്രതികരിച്ചത്. 3,570 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര സെപ്റ്റംബർ എട്ടിന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 600 കിലോമീറ്റർ യാത്ര പിന്നിട്ടു.

Keywords: Savarkar appears again on Bharat Jodo Yatra poster, Bangalore,News,Top-Headlines,Karnataka,National,Congress,Poster,MLA,Rahul Gandhi.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?