Ballon d’Or | ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈകര്‍ കരിം ബെന്‍സേമയ്ക്ക്; മികച്ച വനിതാ താരം അലക്‌സിയ പുറ്റെലസ്
പാരിസ്: (www.kvartha.com) ഉദ്വേഗനിമിഷങ്ങള്‍ക്ക് വിട നല്‍കി ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈകര്‍ കരിം ബെന്‍സേമ സ്വന്തമാക്കി. ബാര്‍സിലോന വനിതാ ടീം താരം അലക്‌സിയ പുറ്റെലസിയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്.
മികച്ച യുവതാരത്തിനുള്ള കോപ അവാര്‍ഡ് ബാര്‍സിലോന താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രടീസ് പുരസ്‌കാരം സെനഗല്‍ താരം സാദിയോ മാനെയ്ക്കാണ്. മികച്ച സ്‌ട്രൈകര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാര്‍സിലോന താരം റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും മികച്ച ഗോള്‍കീപര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ തിബോ കോര്‍ടോയും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയര്‍ പുരസ്‌കാരം.
റയലിനെ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കും ഫ്രാന്‍സ് ടീമിനെ യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് ബെന്‍സേമയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 46 മത്സരങ്ങളില്‍ 44 ഗോളുകളാണ് ബെന്‍സെമ നേടിയത്.
സ്പാനിഷ് ലീഗില്‍ 27 ഗോളുകളും ചാംപ്യന്‍സ് ലീഗില്‍ 15 ഗോളുകളുമാണ് ബെന്‍സേമ നേടിയത്. വോടെടുപ്പില്‍ കെവിന്‍ ഡിബ്രൂയ്‌നെ, റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, സാദിയോ മാനെ എന്നിവരെയാണ് പിന്നിലാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
ബാഴ്‌സലോനയുടെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ, ബയേന്‍ മ്യൂനിക് താരം സാദിയോ മാനെ, സൂപര്‍താരം ക്രിസ്റ്റ്യാനോ റൊനാള്‍ഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലിയോനല്‍ മെസിക്ക് സാധ്യതാ പട്ടികയില്‍ ഇടം നേടാനായില്ലെന്നതും ചര്‍ചയായിരുന്നു. ലോകമെമ്പാടുമുള്ള 180 ഫുട്‌ബോള്‍ ജേര്‍നലിസ്റ്റുകളാണ് ജേതാവിനെ വോടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
Powered by Info News For You

Comments
Post a Comment