Assaulted | പാതിരാത്രി വീട്ടില്‍ കയറി അതിക്രമം; തലശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; പ്രതി ഒളിവില്‍



കണ്ണൂര്‍: (www.kvartha.com) തലശേരി ഉസംമൊട്ടക്ക് സമീപം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ന്യൂമാഹി ഉസന്‍മൊട്ട പരിസരത്ത് കുറിച്ചിയില്‍ ചാവോക്കുന്ന് താഴെ റെയില്‍പ്പാളത്തിന് സമീപത്ത് താമസിക്കുന്ന എംഎന്‍ പുഷ്പരാജിന്റെ ഭാര്യ ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് വെട്ടേറ്റത്.  രണ്ട് പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാഹി ചെറുകല്ലായി സ്വദേശിയായ ജിനീഷ് ബാബു(24) ആണ് വീട് കയറി ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മകളെ കുത്തിക്കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് തനിക്കും കുത്തേറ്റതെന്നും പൂജയുടെ കഴുത്തിന് കുത്താനാണ് പ്രതി ശ്രമിച്ചതെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. 

News,Kerala,State,Kannur,Crime,Assault,Police,Case,Local-News,Injured, Accused, Kannur: Man assaulted mother and daughter


അമ്മയെയും മകളെയും ആക്രമിച്ച് ഒളിവില്‍ പോയ ജിനീഷിനായി അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ന്യൂമാഹി പൊലീസ് അറിയിച്ചു. പ്രണയാഭ്യാര്‍ഥന നിരസിച്ചതിലുള്ള പ്രതികാരമായാണ് ജിനേഷ് ബാബു വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: News,Kerala,State,Kannur,Crime,Assault,Police,Case,Local-News,Injured, Accused, Kannur: Man assaulted mother and daughter

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?