Arrested | വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: (www.kvartha.com) വടക്കഞ്ചേരി അപകടത്തിന് ശേഷം ഒളിവിലായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് വ്യാഴാഴ്ച ഇയാളെ പൊലീസ് പിടികൂടിയത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും പിടിയിലായി.

Palakkad, News, Kerala, Arrest, Arrested, Police, KSRTC, Accident, bus, Vadakancheri accident: Tourist bus driver Jomon arrested.

പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോന്‍ പിടിയിലാകുമ്പോള്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡ്രൈവിങ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക് ചെയ്തതിനാല്‍ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് ജോമോന്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു.

വളരെക്കാലമായി താന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. അതേസമയം വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈകോടതിയില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമര്‍പിച്ച റിപോര്‍ടിലാണ് ഇക്കാര്യം അറിയിച്ചത്.

Keywords: Palakkad, News, Kerala, Arrest, Arrested, Police, KSRTC, Accident, bus, Vadakancheri accident: Tourist bus driver Jomon arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?