Anti Conversion | കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം മെയ് 17 മുതല്‍ പ്രാബല്യത്തോടെ ബിജെപി സര്‍കാര്‍ ഔദ്യോഗിക വിജ്ഞാപനം ഇറക്കി. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട് ഒപ്പിട്ടതിനെ തുടര്‍ന്നാണ് നടപടി. നിര്‍ബന്ധിച്ച് മതംമാറ്റിക്കുന്നവര്‍ക്ക് 310 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ബില്‍ നിയമസഭ പാസാക്കിയത്. എന്നാല്‍ നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ ബില്‍ അവിടെ പാസാക്കിയ ശേഷം കഴിഞ്ഞയാഴ്ച നിയമസഭയില്‍ വീണ്ടും പാസാക്കിയതിന് ശേഷമാണു ഗവര്‍ണര്‍ക്ക് അയച്ചത്.
Keywords: News, National, Law, Karnataka, Fine, Government, Anti conversion law in Karnataka.
Powered by Info News For You

Comments
Post a Comment