Anand Mamani | കര്‍ണാടക നിയമസഭ ഡെപ്യൂടി സ്പീകര്‍ ആനന്ദ് മാമണി അന്തരിച്ചു

ബെംഗ്‌ളൂറു: (www.kasargodvartha.com) കര്‍ണാടക നിയമസഭ ഡെപ്യൂടി സ്പീകര്‍ ആനന്ദ് മാമണി(56) അന്തരിച്ചു. ഒരുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ബെംഗ്‌ളൂറിലെ മണിപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം.

പ്രമേഹരോഗബാധിതനായ മാമണിക്ക് കരളിന് അണുബാധയേറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തെ തുടര്‍ന്ന് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, പിന്നീട് മണിപ്പാലിലേക്ക് തന്നെ തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ ഏതാനം ദിവസമായി അദ്ദേഹം കോമയില്‍ തുടരുകയായിരുന്നുവെന്നാണ് വിവരം.

news,National,India,Death,Obituary,Karnataka,Top-Headlines, Karnataka Assembly Deputy Speaker Anand Mamani Dies At 56


മൂന്ന് തവണ ബി ജെ പി എം എല്‍ എ ആയിരുന്നു. സാവദാട്ടി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ആനന്ദ് മാമണി. മൃതദേഹം ഞായറാഴ്ച മാമണിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും. 

Keywords: news,National,India,Death,Obituary,Karnataka,Top-Headlines, Karnataka Assembly Deputy Speaker Anand Mamani Dies At 56

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?