Accident | ബഹ്‌റൈനില്‍ കാറുകളും ട്രകും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
മനാമ: (www.kasargodvartha.com) ബഹ്‌റൈനില്‍ രണ്ട് കാറുകളും ഒരു ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. 32 വയസുകാരിയാണ് മരിച്ചത്. എന്ന് ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല.
ഇസ്തിഖ്‌ലാല്‍ ഹൈവേയിലായിരുന്നു അപകടം. റോഡില്‍ ഒരു ട്രകും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം ആഭ്യന്തര മന്ത്രാലയമാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Keywords: Manama, News, Bahrain, Accident, Woman, Death, Gulf, World, Bahrain: Woman died in road accident.
Powered by Info News For You

Comments
Post a Comment