Accident | കണ്ണൂരില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടവരാന്തയിലേക്ക് ഇടിച്ചുകയറി അപകടം; ആര്‍ക്കും പരിക്കില്ല
കണ്ണൂര്‍: (www.kvartha.com) തലശേരി - കണ്ണൂര്‍ ദേശീയ പാതയിലെ താഴെ ചൊവ്വയില്‍ സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തെഴുക്കിലെപ്പീടികയിലായിരുന്നു സംഭവം.
ബസ് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. കണ്ണൂര്‍ ശ്രീപുരം സ്‌കൂളിലെ കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം കടവരാന്തയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗവും ചില്ലും തകര്‍ന്നു. കടയുടെ മുന്‍ഭാഗവും ഷീറ്റും തകര്‍ന്നു. സ്‌കൂളില്‍നിന്ന് മൂന്ന് ബസുകളിലായി വിനോദയാത്രയ്ക്ക് പോയതായിരുന്നു. വിവരമറിഞ്ഞെത്തിയ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Powered by Info News For You

Comments
Post a Comment