Accident | ചുരത്തില്‍ ലോറി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കൊട്ടിയൂര്‍: (www.kvartha.com) പാല്‍ച്ചുരം ചുരത്തില്‍ ആശ്രമം ജങ്ഷന് സമീപം ലോറി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെ 7.40 മണിയോടെയായിരുന്നു അപകടം.

തലകീഴായി മറിഞ്ഞ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്നിലെ ടയറുകള്‍ വാഹനത്തില്‍നിന്ന് വേര്‍പെട്ട നിലയിലാണ്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായിയെ രക്ഷപ്പെടുത്തി പേരാവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

News, Kerala, Accident, Death, Injured, hospital, Lorry overturns on power line; One died.

Keywords: News, Kerala, Accident, Death, Injured, hospital, Lorry overturns on power line; One died.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?