Accident | പാല്‍ വണ്ടി നിയന്ത്രണം വിട്ട് 10 കടകള്‍ ഇടിച്ച് തകര്‍ത്തു; വൈദ്യുത തൂണും തകർന്നു

കണ്ണൂർ: (www.kvartha.com)ചാല മാര്‍കറ്റില്‍ നിയന്ത്രണം വിട്ട പാല്‍ ലോറി പത്തോളം കടകള്‍ ഇടിച്ച് തകര്‍ത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. പുലര്‍ചെ രണ്ട് മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെ ആയിരുന്നു സംഭവം. കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍കറ്റിലാണ് അപകടം നടന്നത്. ഫാന്‍സി, ബേകറി കടകൾ ഉള്‍പെടെയാണ് തകർന്നത്.
  
Kannur, Kerala, News, Top-Headlines, Accident, Vehicles, Shop, Kozhikode, Latest-News, Lorry went out of control and smashed 10 shops.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓഫാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസികൾ പറഞ്ഞു.

എംകെ ബേകറി, സുഷമ വസ്ത്രാലത്തിൻ്റെ പഴയ ഷോറൂം, സിനി ഹാർഡ് വേർസ്, തലശേരി റെസ്റ്റോറൻ്റ്, ഫാൻസി ഷോപ്, മിൽമ ഷോപ്, റെഡിമെയ്ഡ് ഷോപ് തുടങ്ങിയ കടകൾക്കാണ് നാശനഷ്ടമുണ്ടായത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പുലര്‍ചെ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?