Youth Killed | ഗാനമേളയ്ക്കിടെ തര്‍ക്കം; എറണാകുളത്ത് 24 കാരന്‍ കുത്തേറ്റ് മരിച്ചു
എറണാകുളം: (www.kvartha.com) കലൂരില്‍ 24 കാരന്‍ കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗാനമേളയ്ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാള്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ അവിടെനിന്ന് പുറത്താക്കിയെന്നും പിന്നീട് തിരികെയെത്തിയ പ്രതി പുറത്താക്കിയ രാജേഷിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment