Women Security | കാലികറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു; നിയമനം നടപ്പിലായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍

മലപ്പുറം: (www.kvartha.com) കാലികറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. സര്‍വകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. തിരഞ്ഞെടുത്തവരിലെ 25 പേരില്‍ 22 പേരാണ് ആദ്യദിനം ജോലിയില്‍ പ്രവേശിച്ചത്.

കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, ഭരണകാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം കാംപസില്‍ 75 ശതമാനത്തോളം വനിതകളാണുള്ളത്.

Malappuram, News, Kerala, security, Women, Calicut University, Job, Service of women security personnel started in Calicut University.

Keywords: Malappuram, News, Kerala, security, Women, Calicut University, Job, Service of women security personnel started in Calicut University.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?