V Muraleedharan | 'മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ല'; ഗവര്‍ണറെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

കണ്ണൂര്‍: (www.kvartha.com) ഗവര്‍ണര്‍ക്ക് പ്രതിരോധ കവചമൊരുക്കി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പ് ഗവര്‍ണര്‍ പല നേതാക്കന്മാരെയും മത മേധാവികളെയും അങ്ങോട്ട് പോയി കണ്ടിട്ടുണ്ട്. അഴിമതിക്കെതിരായി അദ്ദേഹം നിലപാട് എടുക്കുന്നതിനാല്‍ സംസ്ഥാന സര്‍കാരിന്റെ കണ്ണിലെ കരടാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.                      

News,Top-Headlines,Latest-News, Kannur, Governor, RSS, Minister, Government, Political party, Secretary, V Muraleedharan supports Governor.

പഴയ കോളോണിയല്‍ ശൈലി ഗവര്‍ണര്‍മാര്‍ തുടരണമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ നേതാക്കന്മാര്‍ ശഠിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഗവര്‍ണര്‍ എന്ത് ചെയ്താലും കുറ്റപ്പെടുത്തുകയെന്നുള്ള നയമാണെങ്കില്‍ അത് മനസിലാക്കാവുന്നതേ ഉളളൂ. സ്വജനപക്ഷപാതം അനുവദിക്കുന്നില്ല എന്നത് കൊണ്ടു ഗവര്‍ണറിപ്പോള്‍ കേരളത്തിലെ സിപിഎം സര്‍കാറിന് ശത്രുവായിരിക്കുകയാണ്. അദ്ദേഹത്തിന് എതിരെ നടന്ന വധ ശ്രമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. വധശ്രമത്തില്‍ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 124ാം വകുപ്പ് അനുസരിച്ച് ഏഴ് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പക്ഷേ കണ്ണൂരില്‍ ഈ സംഭവം നടന്നിട്ട് ഒരു കേസ് പോലും എടുത്തിട്ടില്ല.

എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അതിന് മറുപടി പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള അപ്രസ്‌കതമായ ആരോപണം ഉന്നയിക്കുന്നത്. അപായപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ സംസ്ഥാന സര്‍കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. ഗവര്‍ണര്‍ ബിൽ ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞതായറിയില്ല. പാര്‍ടി സെക്രടറിക്കും കുറച്ച് സംയമനമാവാം. ഓണമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ഭാഗവതത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Keywords: News,Top-Headlines,Latest-News, Kannur, Governor, RSS, Minister, Government, Political party, Secretary, V Muraleedharan supports Governor.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?