UAE jobs | യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ? അടുത്ത 3 മാസത്തിനുള്ളിൽ നടക്കുന്നത് വൻ നിയമനങ്ങൾ; കൂടുതൽ ഡിമാൻഡ് ഈ ജോലികള്‍ക്ക്
ദുബൈ: (www.kvartha.com) കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷം യുഎഇയുടെ തൊഴിൽ വിപണി ശക്തി പ്രാപിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുഎഇയിൽ വലിയൊരു തൊഴിൽ വിപണിയുണ്ടാകുമെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു.
യഎഇ തൊഴിൽ വിപണി ശക്തമായ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ, മിഡ്-ലെവൽ മുതൽ സീനിയർ റോളുകൾ വരെയുള്ള ഒഴിവുകൾ കുത്തനെ വർധിച്ചു. വ്യാപാര വിപുലീകരണത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണ്. വിവിധ മേഖലകളിലെ കംപനികൾ നിരവധി തസ്തികകളിലെ ഒഴിവുകൾ നികത്താൻ നോക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ ഡിമാൻഡുള്ള തൊഴിൽ ഇനങ്ങളുണ്ട്.
അവയറിയാം:
അകൗണ്ടന്റ്
സെയിൽസ് എക്സിക്യൂടീവ്
സെയിൽസ് മാനേജർ
ഡയറക്ടർ
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
പ്രോജക്റ്റ് മാനജർ
കസ്റ്റമർ സർവീസ് റെപ്രസന്റീവ്
മാർകറ്റിങ് മാനജർ
റിസപ്ഷനിസ്റ്റ്
മാനജിംഗ് ഡയറക്ടർ
സിവിൽ എൻജിനീയർ
എച് ആർ പ്രൊഫഷണൽ
മാർകറ്റിങ് എക്സിക്യൂടീവ്
മെകാനികൽ എൻജിനീയർ
അടുത്ത വർഷത്തോടെ യുഎഇയിലെ 70 ശതമാനം കംപനികളും പുതിയ ജീവനക്കാരെ റിക്രൂട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി തൊഴിൽ പോർടലായ ബെയ്‌റ്റ് അടുത്തിടെ നടത്തിയ സർവേ വെളിപ്പെടുത്തി. കൂടാതെ, ഏകദേശം 50 ശതമാനം കംപനികളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ ജീവനക്കാരെ ജോലിയിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി റിപോർട് പറയുന്നു. 25 ശതമാനം കംപനികളും ആറ് മുതൽ പത്ത് വരെ ജീവനക്കാരെ റിക്രൂട് ചെയ്യുമെന്നും സർവേ കൂട്ടിച്ചേർത്തു. യുഎഇയിലെ തൊഴിലുടമകളിൽ 51% പേരും ഇൻഗ്ലീഷിലും അറബിയിലും നല്ല ആശയവിനിമയ കഴിവുള്ള ആളുകളെ ആഗ്രഹിക്കുന്നുവെന്ന് ബെയ്റ്റ് സർവേ സൂചിപ്പിച്ചു.
Keywords: UAE jobs: Top 15 roles that companies will hire for in next 3 months, International, News, Top-Headlines, Latest-News, UAE, Dubai, Job, COVID19, Survey.
Powered by Info News For You

Comments
Post a Comment